നടിയെ ആക്രമിച്ച കേസിൽ വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. നാളെ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് പ്രതികരിക്കാത്തത്.
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിധി എന്തായാലും ഇന്ന് പ്രതികരിക്കാനില്ലെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ. നാളെ വോട്ടെടുപ്പ് നടക്കുന്നതിനാലാണ് പ്രതികരിക്കാത്തത്. ദിലീപിനെ പിന്തുണച്ച് പരസ്യമായി രംഗത്ത് വന്നയാളാണ് ശ്രീലേഖ. ദിലീപിനെതിരെ കള്ളക്കേസ് എന്നാണ് സ്വന്തം യൂ ട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നത്. രാജ്യം ഉറ്റുനോക്കുന്ന കേസിലെ ശിക്ഷാവിധി അൽപ്പസമയത്തിനകം നടക്കും. ദിലീപ് ഉൾപ്പെടെയുള്ള കേസിലെ പ്രതികൽ കോടതിയിൽ ഹാജരായിട്ടുണ്ട്. കേസിലെ വിധി അറിയാൻ പൊതുജനങ്ങളും കോടതിയിലേക്ക് എത്തിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്.



