
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് അഴുക്ക് ചാലിൽ കുടുങ്ങി. ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലി തോടിന് സമീപമാണ് അപകടം ഉണ്ടായത്. കർണാടക മാണ്ഡ്യയിൽ നിന്നുള്ള സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തില്‍ ആർക്കും പരുക്കില്ല. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും ഗതാഗത നിയന്ത്രണവും നടത്തി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam