കൊച്ചി മെട്രോയുടെ തൂണുകൾക്ക് ചുവട്ടിലും സ്റ്റേഷൻ പരിസരത്തും അനധികൃതമായി താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു

By Web TeamFirst Published Feb 19, 2019, 11:38 PM IST
Highlights

മദ്യപാനികളും സാമൂഹ്യ വിരുദ്ധരും അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.  മദ്യപിക്കാനായി എത്തിയ സംഘങ്ങളെയും പൊലീസ് ഒഴിപ്പിച്ചു. സത്രീകൾ അടക്കമുളളവരെയാണ് നീക്കം ചെയ്തത്.

കൊച്ചി: മെട്രോയുടെ തൂണുകൾക്ക് ചുവട്ടിലും സ്റ്റേഷൻ പരിസരത്തും അനധികൃതമായി താമസിച്ചിരുന്നവരെ ഒഴിപ്പിച്ചു. പുതിയതായി തുടങ്ങിയ മെട്രോ പൊലീസിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

മെട്രോ സ്റ്റേഷനുകളിലെ ഒഴിഞ്ഞ സ്ഥലങ്ങളിലും തുണുകൾക്കു ചുവട്ടിലുമായി താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണം അടുത്തിടെ വർദ്ധിച്ചിരുന്നു. ഇത് അപകടങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒഴിപ്പിക്കാൻ പൊലീസ് തീരുമാനിച്ചത്. നഗരത്തിലെ കച്ചേരിപ്പടി ഭാഗത്തു നിന്നുമാണ് ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയത്.

ആദ്യഘട്ടത്തിൽ ഇവരോട് റെയിൽവേ സ്റ്റേഷൻ, ബസ്സ് സ്റ്റാൻഡ് തുടങ്ങി ആളുകൾ ഉള്ള സ്ഥലത്തേക്ക് മാറണമെന്നാണ് ആവശ്യപ്പെട്ടത്. വീണ്ടും തിരികെ എത്തിയാൽ അഗതി മന്ദിരങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിക്കും. മദ്യപാനികളും സാമൂഹ്യ വിരുദ്ധരും അടക്കമുള്ളവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു.  

മദ്യപിക്കാനായി എത്തിയ സംഘങ്ങളെയും പൊലീസ് ഒഴിപ്പിച്ചു. സത്രീകൾ അടക്കമുളളവരെയാണ് നീക്കം ചെയ്തത്. വരും ദിവസങ്ങളിലും അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടരാനാണ്
പൊലീസിന്റെ തീരുമാനം.

click me!