കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ചു, അപകടത്തിൽപ്പെട്ടത് തമിഴ്നാട്ടിൽ നിന്നും വന്ന 20 ഓളം തെഴിലാളികൾ; 10 പേർക്ക് പരിക്ക്

Published : Nov 12, 2025, 08:43 AM IST
Accident

Synopsis

ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് 10 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും ഏലത്തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

ഇടുക്കി: ഇടുക്കി അണക്കരക്ക് സമീപം കടശ്ശിക്കടവിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റു. തമിഴ് നാട്ടിൽ നിന്നും ഏലത്തോട്ടത്തിലേക്ക് ഉള്ള തൊഴിലാളികളുമായി എത്തിയ ജീപ്പ് ആണ് അപകടത്തിൽ പെട്ടത്. ജീപ്പിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് മനസിലാക്കുന്നത്. കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിനു നേരെയാണ് ജീപ്പ് പാഞ്ഞടുത്ത് കൂട്ടിയിടിച്ചത്. ജീപ്പിൽ ആകെ 20 ഓളം പേരാണ് ഉണ്ടായിരുന്നത്. ജീപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്ന നിലയിലാണ്. 

ജീപ്പിന്റെ ഒരു ഡോർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ഉൾപ്പെടെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആദ്യം അണക്കരയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആയിരുന്നു കൊണ്ടു പോയിരുന്നത്. എന്നാൽ ഗുരുതരമായി പരിക്കേറ്റവരെ അവിടെ നിന്ന് വീണ്ടും തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. പ്രദേശത്തുണ്ടായിരുന്ന ആളുകളും ബസിലുണ്ടായിരുന്ന ആളുകളും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. തമിഴ്നാട്ടിൽ നിന്നും തൊഴിലാളികളുമായി എത്തുന്ന ജീപ്പിന് അമിത വേഗതയുണ്ടെന്നും സ്ഥിരമായി ഇത്തരത്തിൽ അപകടമുണ്ടാകുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി