റോഡിൽ ആടിയാടി നിന്ന് ഓടുന്ന വാഹനങ്ങളിലേക്ക് മദ്യപന്റെ പെപ്പ‍ര്‍ സ്പ്രേ പ്രയോഗം, ബസ് യാത്രക്കാരി ബോധരഹിതയായി

Published : Jun 20, 2024, 12:23 AM IST
റോഡിൽ ആടിയാടി നിന്ന് ഓടുന്ന വാഹനങ്ങളിലേക്ക് മദ്യപന്റെ പെപ്പ‍ര്‍ സ്പ്രേ പ്രയോഗം, ബസ് യാത്രക്കാരി ബോധരഹിതയായി

Synopsis

അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടി. 

കോഴിക്കോട്: മദ്യപിച്ചെത്തിയ ആള്‍ ഓടുന്ന വാഹനങ്ങളിലേക്ക് പെപ്പര്‍ സ്പ്രേ അടിച്ചതിനെ തുടര്‍ന്ന് ബസ് യാത്രക്കാരിയായ യുവതി ബോധരഹിതയായി. അസ്വസ്ഥത അനുഭവപ്പെട്ട മറ്റുള്ളവരും ആശുപത്രിയില്‍ ചികിത്സ തേടി. ഫറോക്ക് ചെറുവണ്ണൂരില്‍ ഇന്നലെ വൈകിട്ടോടെയാണ് യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത്.  ചെറുവണ്ണൂര്‍ ജംഗ്ഷന് സമീപം കാലുറയ്ക്കാതെ നില്‍ക്കുകയായിരുന്ന ഇയാള്‍ ഇതുവഴി കടന്നുപോയ വാഹനങ്ങളിലേക്ക് കൈവശമുണ്ടായിരുന്ന സ്‌പ്രേ അടിക്കുകയായിരുന്നു. 

ഈ സമയം കോഴിക്കോട്ട് നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസില്‍ യാത്ര ചെയ്തിരുന്ന ഷെറിന്‍ സുലൈഖയുടെ മുഖത്തും സ്പ്രേ പതിച്ചു. തുടര്‍ന്ന് ബോധം നഷ്ടപ്പെടുകയായിരുന്നു. ഉടന്‍ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേസമയം തന്നെ സ്പ്രേ ആക്രമണത്തിനിരയായ പാസഞ്ചര്‍ ഓട്ടോ ഡ്രൈവര്‍ മലപ്പുറം ഐക്കരപ്പടി സ്വദേശി കുളങ്ങോട്ട് ഹൗസില്‍ മുഹമ്മദ് നബീലും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് നബീലിന്റെ പരാതിയില്‍ നല്ലളം പൊലീസ് കേസെടുത്തെങ്കിലും സംഭവ സ്ഥലത്തു നിന്ന് ഇയാള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.

മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്