ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ മരിച്ചു

Published : Aug 23, 2026, 02:06 PM IST
accident

Synopsis

ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ ഏലംകുളം റോഡില്‍ വെച്ച് ശ്രീരാഗ് സഞ്ചരിച്ച സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം: പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ വാഹനാപകടത്തില്‍ മരിച്ചു. കുളക്കാട്ടുകുര്‍ശി ചുള്ളിയോട്ടില്‍ നാരായണന്‍കുട്ടിയുടെ മകന്‍ ശ്രീരാഗ് (23) ആണ് മരിച്ചത്.

പെരിന്തല്‍മണ്ണ - ഏലംകുളം റോഡില്‍ പെരുമ്പാറ അടിവാരത്ത് വെച്ച് സ്വകാര്യ ബസും ശ്രീരാഗ് സഞ്ചരിച്ച സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിനെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം; 48കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു
അനുവദനീയമായ പരിധി ലംഘിച്ച് ശബ്ദമുണ്ടാക്കരുത്; എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്