പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ കെ.വി. ശ്രീദേവി പ്രസിഡന്‍റായത്. മുൻപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നെങ്കിലും എസ്ഡിപിഐ പിന്തുണ വേണ്ടെന്ന നിലപാടിൽ പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് രാജിവെച്ചിരുന്നു
പത്തനംതിട്ട:പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്ത് ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിലെ കെ.വി. ശ്രീദേവി പ്രസിഡന്‍റായത്. മുൻപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നെങ്കിലും എസ്ഡിപിഐ പിന്തുണ വേണ്ടെന്ന നിലപാടിൽ പ്രസിഡന്‍റ് സ്ഥാനം യുഡിഎഫ് രാജിവെച്ചിരുന്നു. ബിജെപിക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളും എസ്ഡിപിഐക്ക് മൂന്ന് അംഗങ്ങളും എൽഡിഎഫിന് ഒരു അംഗവുമാണ് പഞ്ചായത്തിലുള്ളത്. നേരത്തെ നൽകിയ പിന്തുണ യുഡിഎഫ് വേണ്ടെന്നുവച്ചതോടെ എസ്ഡിപിഐ ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. വോട്ടെടുപ്പിൽ യുഡിഎഫും ബിജെപിയും തുല്യത പാലിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്.



