'ഭക്ഷണം കഴിച്ചാല്‍ ഉടന്‍ കക്കൂസില്‍ പോകണം'; വന്‍കുടല്‍ നീക്കം ചെയ്ത ഗൃഹനാഥന്‍ സഹായം തേടുന്നു

Published : May 14, 2019, 03:06 PM ISTUpdated : May 14, 2019, 03:48 PM IST
'ഭക്ഷണം കഴിച്ചാല്‍ ഉടന്‍ കക്കൂസില്‍ പോകണം'; വന്‍കുടല്‍ നീക്കം ചെയ്ത  ഗൃഹനാഥന്‍ സഹായം തേടുന്നു

Synopsis

ക്യാന്‍സർ ബാധിച്ച് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുരേഷിന്റെ വന്‍കുടല്‍ 6വർഷം മുന്‍പ് നീക്കംചെയ്തു. ശേഷം നല്ല ഭക്ഷണം കഴിക്കാനോ കസേരയിൽ ഇരിക്കാനോ പോലും ആയിട്ടില്ല. ജോലിക്ക് പോകാനും കഴിയില്ല.

മുളന്തുരുത്തി: എറണാകുളം മുളന്തുരുത്തിയില്‍ ക്യാന്‍സർ ബാധിച്ച ഗൃഹനാഥന്‍ തുടർ ചികിത്സയ്ക്കായി സഹായം തേടുന്നു. രണ്ടു മക്കളുടെ അച്ഛന്‍ കൂടിയായ സുരേഷ് രോഗത്തോട് പൊരുതി ജീവിക്കാന്‍ തുടങ്ങിയിട്ട് ആറ് വർഷം പിന്നിട്ടു. നാലുവയസുളള അമ്മുവിനെയും ആറ് വയസുകാരൻ തങ്കുവിനെയും നന്നായി നോക്കണം, ഇതാണ് സുരേഷിന്‍റെ  ഏക ആഗ്രഹം. 

ക്യാന്‍സർ ബാധിച്ച് നിരവധി തവണ ശസ്ത്രക്രിയയ്ക്ക് വിധേയനായ സുരേഷിന്റെ വന്‍കുടല്‍ 6വർഷം മുന്‍പ് നീക്കംചെയ്തു. ശേഷം നല്ല ഭക്ഷണം കഴിക്കാനോ കസേരയിൽ ഇരിക്കാനോ പോലും ആയിട്ടില്ല. ജോലിക്ക് പോകാനും കഴിയില്ല. നാട്ടുകാരടക്കം പലരുടെയും സഹായം കൊണ്ടാണ് ഇത്രയും നാള്‍ ചികിത്സ നടത്തിയത്. ദിവസവും കഴിക്കേണ്ട മരുന്നിനും വേണം നല്ലൊരു തുക. 

മുളന്തുരുത്തി കാവ് മുഗള്‍ കോളനിയിലെ ഭാര്യയുടെ വീട്ടിലാണ് ഇപ്പോള്‍ താമസം. ഒരു കൈത്താങ്ങായി ഇനി ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയാണ് സുരേഷിനെ മുന്നോട്ടു നയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു
ഒളിപ്പിച്ചത് പാൻ്റിലെ അറയിൽ, നിലമ്പൂരിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു; നടപടി ബെവ്കോയിൽ നിന്ന് മദ്യം മോഷ്‌ടിച്ച കേസിൽ