പന്തളം സിഗ്നലിൽ വെച്ച് എംപിയുടെ വാഹനം മുന്നിലെ കാറിൽ തട്ടി, യുവാവ് 'സീൻ ഓവറാക്കി'; പരിശോധിച്ചപ്പോൾ കഞ്ചാവ്

Published : Oct 14, 2024, 07:32 AM IST
പന്തളം സിഗ്നലിൽ വെച്ച് എംപിയുടെ വാഹനം മുന്നിലെ കാറിൽ തട്ടി, യുവാവ് 'സീൻ ഓവറാക്കി'; പരിശോധിച്ചപ്പോൾ കഞ്ചാവ്

Synopsis

പന്തളം ജംഗ്ഷനിൽ വച്ചാണ് എംപിയുടെ വാഹനം സിഗ്നൽ കാത്തു കിടന്ന മുന്നിലുണ്ടായിരുന്ന കാറിൽ തട്ടിയത്. ഇതോടെ വണ്ടിയിൽ ഉണ്ടായിരുന്ന പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയതോതിൽ ബഹളം വെച്ചു

അടൂർ: പത്തനംതിട്ട പന്തളത്ത് എംപിയുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടിയതിനെ തുടർന്ന് ബഹളമുണ്ടാക്കിയ യുവാവിന് കിട്ടിയത് മുട്ടൻ പണി. യുവാവ് സീൻ ആക്കിയതോടെ പൊലീസെത്തി ഇയാളുടെ കാർ പരിശോധിച്ചപ്പോൾ കിട്ടിയത് കഞ്ചാവ്. പന്തളം ജംഗ്ഷനിൽ കോൺഗ്രസ് നേതാവായ ആന്‍റോ ആന്‍റണി എംപിയുടെ വാഹനം തട്ടിയ കാറില്‍ നിന്നുമാണ് നാലുഗ്രാം കഞ്ചാവ് കണ്ടെത്തിയത്. പന്തളം ജംഗ്ഷനിൽ വച്ചാണ് എംപിയുടെ വാഹനം സിഗ്നൽ കാത്തു കിടന്ന മുന്നിലുണ്ടായിരുന്ന കാറിൽ തട്ടിയത്.

ഇതോടെ വണ്ടിയിൽ ഉണ്ടായിരുന്ന പന്നിവിഴ സ്വദേശി ശ്രീജിത്ത് വലിയതോതിൽ ബഹളം വെച്ചു. പെരുമാറ്റത്തിലെ പന്തികേട് തോന്നി പൊലീസ് പരിശോധിച്ചപ്പോഴാണ് ഇയാള്‍ വന്ന കാറിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. കാർ തട്ടിയതോടെ വാഹനത്തിൽ ഉണ്ടായിരുന്നവര്‍ വലിയ ബഹളം ഉണ്ടാക്കി. ഇതോടെ സിഗ്നലിൽ ഉണ്ടായിരുന്ന പൊലീസുകാർ സ്ഥലത്തെത്തി. പൊലീസുമായി തര്‍ക്കം ഉണ്ടായതോടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഓടി രക്ഷപ്പെട്ടയാൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Read More : 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്