കലവൂരിൽ വിജയദശമി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി

Published : Oct 14, 2024, 02:27 AM IST
കലവൂരിൽ വിജയദശമി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി

Synopsis

സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്നാണ് സംശയം

ആലപ്പുഴ: കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ പെൺകുട്ടിയുടെ മുടിമുറിച്ചതായി പരാതി. കുടുംബം മണ്ണഞ്ചേരി പൊലീസിൽ പരാതി നൽകി. രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. മുടി മുറിച്ചുമാറ്റിയ വിവരം വീട്ടിൽ എത്തിയപ്പോഴാണ് നഴ്സിങ് വിദ്യാർത്ഥിയായ പെൺകുട്ടി അറിഞ്ഞത്. 

സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്നാണ് സംശയം. മദ്യപിച്ച് എത്തിയ ആളോട് മാറിപോകാൻ പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ചെയ്തതാണോ എന്നാണ് സംശയം.കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും