കെഎസ്ആർടിസി സ്റ്റാന്റിന് സമീപം 3 നില കെട്ടിടം, മുകളിലായി 3 അടി വരെ പൊക്കം വച്ച് കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് പൊലീസ്

Published : Aug 04, 2025, 10:22 PM IST
Cannabis Plant

Synopsis

ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി.

ഹരിപ്പാട്: ഹരിപ്പാട് കെ എസ് ആർ ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള 3 നില കെട്ടിടത്തിന്റെ മുകളിൽ വളർന്ന് നിന്ന മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടി പിടികൂടി. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ക്രിമിനൽ, ലഹരി സംഘങ്ങൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സജി കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ