
ആലപ്പുഴ: വേമ്പനാട് കായലിൽ കുമരകം കൊഞ്ചുമട ഭാഗത്ത് മത്സ്യബന്ധന വള്ളം കാറ്റിൽപ്പെട്ട് മുങ്ങി. മറിഞ്ഞ വള്ളത്തിൽ പിടിച്ചുകിടന്ന ആറ് മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പിൻറെ യാത്രാബോട്ട് എത്തി രക്ഷപ്പെടുത്തി. മുഹമ്മ പള്ളിക്കുന്ന് സ്വദേശികളായ ജയൻ(45), അനന്തു (32), ഷിജി(53), രാജീവ് (44), മനു(30), ബിനു(35) എന്നിവരെയാണ് ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷിച്ചത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കാറ്റിൽപ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറ്റൊരു വള്ളം നിയന്ത്രണം വിട്ട് ഒഴുകിനടന്നു. വിവരമറിയിച്ചതനുസരിച്ചാണ് എസ് 52 യാത്രാബോട്ട് രക്ഷാപ്രവർത്തനത്തിന് എത്തിയത്. മുഹമ്മയിൽ നിന്ന് കുമരകത്തെത്തിയ ബോട്ട് തിരികെപ്പോകുമ്പോഴാണ് അപകടവിവരം അറിഞ്ഞത്. തുടർന്ന് മത്സ്യത്തൊഴിലാളികളെ ബോട്ടിൽ കയറ്റി മുഹമ്മയിൽ എത്തിക്കുകയായിരുന്നു.
Read more: അനന്യയുടെ A+ന് കാരുണ്യത്തിന്റെ സ്വർണ്ണ തിളക്കം; കയ്യടിച്ചേ മതിയാകൂ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam