വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങിയ ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

Published : Jun 01, 2025, 10:53 AM IST
വൈകുന്നേരം താമസ സ്ഥലത്തുനിന്ന് നടക്കാനിറങ്ങിയ ക്യാപ്റ്റന്‍ റോഡരികിൽ മരിച്ച നിലയില്‍

Synopsis

പതിവായി പോകുന്ന വഴികളില്‍ പൊലീസും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല

കോഴിക്കോട്: കഴിഞ്ഞ ദിവസം താമസ്ഥലത്ത് നിന്നും കാണാതായ കോട്ടയം സ്വദേശി മരിച്ച നിലയില്‍. കോട്ടയം ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി മഹേഷ് ഗോപാലകൃഷണന്‍ ആണ് മരിച്ചത്. ഷിപ്പിലെ ക്യാപ്റ്റനായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് ചാലപ്പുറം അച്യുതന്‍ ഗേള്‍സ് ഹൈസ്‌കൂളിന് സമീപത്തെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുകയായിരുന്ന മഹേഷിനെ വെള്ളിയാഴ്ച വൈകീട്ടുമുതലാണ് കാണാതായത്. 

പതിവ് പോലെ നടക്കാനിറങ്ങിയ മഹേഷിനെ പിന്നീട് കാണാതാവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പതിവായി പോകുന്ന വഴികളില്‍ പൊലീസും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയും പ്രതികൂലമായി. ഇന്നലെ രാവിലെ 8.45ഓടെ മാവൂര്‍ റോഡില്‍ റാവിസ് ഹോട്ടലിനും ഹിറാ സെന്ററിനുമിടയിലാണ് യാത്രക്കാര്‍ മൃതദേഹം കണ്ടത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗോപാലകൃഷ്ണനാണ് മഹേഷിന്റെ പിതാവ്. അമ്മ - രാജലക്ഷ്മി. ഭാര്യ - മേഘ്‌ന. മകള്‍ - മഞ്ജു മഹേഷ്. മൃതദേഹം ഇന്ന് രാവിലെ പത്തിന് പുതിയപാലം ബ്രാഹ്‌മണ ശ്മശാനത്തില്‍ സംസ്‌കരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ദീക്ഷിതയെ ഇടിച്ചിട്ട കാർ അപകടത്തിൽ വമ്പൻ ട്വിസ്റ്റ്, രക്ഷയ്ക്കെത്തിയ രാജി തന്നെ പ്രതി; അപകടം ഡോർ തുറന്നപ്പോൾ, അറസ്റ്റ് ചെയ്ത് ജാമ്യം നൽകി
വയനാട് ടൗൺഷിപ്പ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യണമെന്ന് ബിജെപി; 'ഞാൻ ഉറക്കെ ചിരിച്ചുവെന്ന് കൂട്ടുക'; മന്ത്രിയുടെ മറുപടി