
തിരുവനന്തപുരം: നെയ്യാറ്റിൻകര ആലുമൂടിനും റ്റി ബി ജംഗ്ഷനും ഇടയ്ക്ക് ദേശീയ പാതയിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു അപകടം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റും കറിൻ്റെ മുൻ വശവും തകർന്നു. വൈദ്യുതി ലൈൻ പൊട്ടി വീഴാതിരുന്നത് വൻ ദുരന്തം ഒഴിവായി രാവിലെ 8.30 നാണ് സംഭവം, കാറിൻ്റെ മുൻ സീറ്റിലുണ്ടായിരുന്ന ദമ്പതികളെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി, അപകടം നടന്ന ഉടനെ സമീപത്തെ ട്രാൻസ്ഫോമറിന് തീ പിടിച്ചെങ്കിലും കെഎസ്ഇബി ജീവനക്കരെത്തി തീ അണച്ചു.