കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു; സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Aug 28, 2026, 06:10 PM IST
car accident

Synopsis

കോഴിക്കോട് പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിലിടിച്ച് അപകടമുണ്ടായി. അപകടസമയത്ത് പോസ്റ്റിന് സമീപം ഇരുന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കോഴിക്കോട്: പേരാമ്പ്ര കടിയങ്ങാട് നിയന്ത്രണം വിട്ട കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബുധനാഴ്ച നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കുറ്റ്യാടിയിൽ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിച്ചത്. അപകടസമയത്ത് പോസ്റ്റിനു സമീപം ഇരിക്കുകയായിരുന്ന, സമീപത്തെ റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രന് തൊട്ടടുത്തു വരെ കാർ പാഞ്ഞെത്തുകയായിരുന്നു. എന്നാൽ കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചുനിന്നതുകൊണ്ട് മാത്രമാണ് ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രെയിലർ ലോറി അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ചു, ബൈക്കുമായി കൂട്ടിയിടിച്ചു, സീപോർട്ട്- എയർപോർട് റോഡിൽ 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം
എസ്.ഐയുടെ യൂണിഫോം അണിഞ്ഞ് കറക്കം, കയ്യിൽ എയർ പിസ്റ്റളും, ലഹരി വില്‍പനക്കാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ കൈക്കലാക്കി മറിച്ചു വില്‍ക്കും; യുവാവ് പിടിയില്‍