ട്രെയിലർ ലോറി അശ്രദ്ധമായി റോഡിലേക്ക് പ്രവേശിച്ചു, ബൈക്കുമായി കൂട്ടിയിടിച്ചു, സീപോർട്ട്- എയർപോർട് റോഡിൽ 2 ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

Published : Aug 28, 2026, 06:04 PM IST
Kochi lorry Accident

Synopsis

ട്രെയിലർ ലോറി അശ്രദ്ധമായി പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് അപകടകാരണമെന്നാണ് പൊലീസ് പറഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന ദിൻരാജും ഒപ്പമുണ്ടായിരുന്ന മാത്യു ജോമോനും ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ച് വീണു.

കാക്കനാട്: കൊച്ചി സീപോർട്ട്- എയർപോർട്ട് റോഡിൽ ബൈക്കും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു. ആലപ്പുഴ കാർത്തികപ്പള്ളി നങ്ങ്യാർകുളങ്ങര പള്ളിപ്പാട് ശ്രീദിനഭവനിൽ ആർ ദിൻരാജ് (22), തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 1.45ന് കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപമായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. കാക്കനാടുള്ള സ്വകാര്യ കമ്പനിയിലെ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് ബൈക്കിൽ മടങ്ങുകയായിരുന്നു ഇരുവരും.

ട്രെയിലർ ലോറി അശ്രദ്ധമായി പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് അപകടകാരണമെന്നാണ് പൊലീസ് പറഞ്ഞത്. ബൈക്ക് ഓടിച്ചിരുന്ന ദിൻരാജും ഒപ്പമുണ്ടായിരുന്ന മാത്യു ജോമോനും ഇടിയുടെ ശക്തിയിൽ റോഡിലേക്ക് തെറിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കാക്കനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിൻരാജ് വ്യാഴാഴ്ച ഉച്ചയ്ക്കും മാത്യു വൈകുന്നേരവും മരിച്ചു. മൃതശരീരങ്ങൾ കാക്കനാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാത്യു ജോമോന്റെ അച്ഛൻ: ജോമോൻ. അമ്മ: ഷീജ. സഹോദരങ്ങൾ: മാഗി, മഹിമ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എസ്.ഐയുടെ യൂണിഫോം അണിഞ്ഞ് കറക്കം, കയ്യിൽ എയർ പിസ്റ്റളും, ലഹരി വില്‍പനക്കാരെ ഭീഷണിപ്പെടുത്തി എംഡിഎംഎ കൈക്കലാക്കി മറിച്ചു വില്‍ക്കും; യുവാവ് പിടിയില്‍
പുലിക്കളി കളറാകും, തൃശൂർ താലൂക്ക് പരിധിയിൽ നാളെ ഉച്ചയ്ക്ക് ശേഷം അവധി