കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരിക്ക്

Published : May 19, 2022, 09:12 AM ISTUpdated : May 19, 2022, 11:08 AM IST
കൂനൂർ ഊട്ടി മലമ്പാതയിൽ വാഹനാപകടം; ഒരു മരണം, നാല് പേർക്ക് പരിക്ക്

Synopsis

വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ  അഞ്ചരയോടെയാണ്  അപകടം ഉണ്ടായത്.   

വയനാട്: കൂനൂർ ഊട്ടി മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വേളാങ്കണ്ണി തീർത്ഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. 

വയനാട് പുൽപള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. പുലർച്ചെ  അഞ്ചരയോടെയാണ് അപകടം ഉണ്ടായത്.   

മൂന്നാര്‍ ഗ്യാപ്പ് റോഡിലും വാഹനാപകടം

മൂന്നാര്‍ ഗ്യാപ്പ് റോഡിലും വാഹനാപകടം ഉണ്ടായി. കാര്‍ 500 അടി താഴ്ച്ചയിലേക്ക്  മറിയുകയായിരുന്നു. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള കാറാണ് മറിഞ്ഞത്. ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ഒരാളെ രക്ഷപെടുത്തി. ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ട് പേർ മരിച്ചു. എട്ടുമാസം പ്രായമായ കുട്ടിയും ഒരു പുരുഷനും ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശികളായ നൗഷാദ് എട്ടുമാസം പ്രായമുള്ള നൈസ എന്നിവരാണ് മരിച്ചത്.

PREV
click me!

Recommended Stories

കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം
ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ