ഗൃഹനാഥന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലായി; ചികിത്സിക്കാന്‍ പണമില്ല, ദുരിതം പേറി കുടുംബം

Published : May 19, 2022, 12:42 AM IST
ഗൃഹനാഥന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലായി; ചികിത്സിക്കാന്‍ പണമില്ല, ദുരിതം പേറി കുടുംബം

Synopsis

അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപെട്ട് യുവാവ് കിടപ്പിലായതോടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും ഇല്ലാതായി.

ഇടുക്കി: മരത്തില്‍ നിന്ന് വീണ് ഗൃഹനാഥന്‍ കിടപ്പിലായതോടെ ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് നെടുങ്കണ്ടം കല്‍കൂന്തലിലെ ഒരു നിര്‍ധന കുടുംബം. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് കല്‍കൂന്തല്‍ സ്വദേശിയായ ഉറുമ്പ് തടത്തില്‍ ബിനോയി അപകടത്തില്‍പെട്ടത്. അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപെട്ട് യുവാവ് കിടപ്പിലായതോടെ കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗവും ഇല്ലാതായി. ഇതോടെ കുടുംബം ദുരിതത്തിലായി.

കഴിഞ്ഞ സെപ്റ്റംബര്‍ 20നാണ് ബിനോയി ജോലിയ്ക്കിടെ മരത്തില്‍ നിന്ന് വീണത്. തുടര്‍ന്ന് മാസങ്ങളോളം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നിലവില്‍ കാലുകളുടെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപെട്ട അവസ്ഥയിലാണ്. തുടര്‍ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ പോലും ആവാത്ത അവസ്ഥയിലാണ് കുടുംബം. കൂലിവേല ചെയ്താണ് ബിനോയി കുടുംബം പുലര്‍ത്തിയിരുന്നത്. വാടകയ്ക്കാണ് താമസം. 12 സെന്റ് ഭൂമി മാത്രമാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്.

എന്നാല്‍ ഈ ഭൂമി വീട് നിര്‍മ്മിക്കാനായി അനുയോജ്യമല്ല. മാസങ്ങളോളം തുടര്‍ ചികിത്സ നല്‍കിയാല്‍ ബിനോയിയെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിയെത്തിയ്ക്കാം എന്നാണ് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരിയ്ക്കുന്നത്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം കുടുംബത്തിന് ബിനോയിക്ക് മെച്ചപെട്ട ചികിത്സ നല്‍കാനാവുന്നില്ല. കുഞ്ഞ് കുട്ടികള്‍ ആയതിനാല്‍ ഭാര്യ സിന്ധുവിന് കൂലിവേലയ്ക്ക് പോകാന്‍ പോലും സാധിയ്ക്കുന്നില്ല. ജീവത്തിലേയ്ക്ക് തിരികെ എത്താന്‍ സുമനസുകള്‍ കൈതാങ്ങാവുമെന്നാണ് ഈ യുവാവിന്റെ പ്രതീക്ഷ.

പേര്. സിന്ധു എസ്
അക്കൗണ്ട് നമ്പര്‍ 67242544754
ബാങ്ക്. എസ്ബിഐ നെടുങ്കണ്ടം, ശാഖ
ഐഎഫ്എസി കോഡ്. SBIN0070216
ഗൂഗിള്‍ പേ.  9539996290

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് നടുക്കുന്ന അപകടം; ചീറിപ്പാഞ്ഞ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
ഷൊര്‍ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ട്രെയിൻ, രാത്രി യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയെ പൊക്കി റെയില്‍വേ പൊലീസ്