പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Mar 25, 2024, 02:48 PM IST
പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Synopsis

സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് പുന്നത്തുറ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആളുകൾക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്.

കോട്ടയം: കോട്ടയം കിടങ്ങൂർ കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ ഇന്നലെ കാർ നിയന്ത്രണംവിട്ട് ഇടിച്ച് കയറിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം.

സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെയാണ് പുന്നത്തുറ സ്വദേശി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് ആളുകൾക്ക് ഇടയിലേക്ക് ഇടിച്ചു കയറിയത്. 2 സ്ത്രീകൾ വാഹനത്തിനടിയിൽ പെടുകയായിരുന്നു. സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പുരുഷനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ നിന്നും ഒരു കുട്ടി അത്ഭുകരമായി രക്ഷപെട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാൾക്ക് 16 വയസ്, 2 പേർക്ക് 17; കഴക്കൂട്ടത്ത് നിന്നും ബൈക്ക് മോഷ്ടിച്ച് സ്റ്റിക്കറടക്കം മാറ്റി, പക്ഷേ സിസിടിവിൽ പതിഞ്ഞതോടെ കുടുങ്ങി
രണ്ട് ദിവസമായി കഴിയുന്നത് പേടിച്ച്; ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ മുറ്റം വഴി ഓടി റബ്ബര്‍ തോട്ടത്തിൽ കയറി, അമരമ്പലത്ത് പുലി ഭീതി ഒഴിയുന്നില്ല