എടവണ്ണ-കൊയിലാണ്ടി റോഡിൽ പുലർച്ചെ അപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

Published : Jun 09, 2024, 08:26 AM IST
എടവണ്ണ-കൊയിലാണ്ടി റോഡിൽ പുലർച്ചെ അപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം

Synopsis

കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. 

കോഴിക്കോട്: കോഴിക്കോട് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. എടവണ്ണ  - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം ന്നെല്ലിക്കാപറമ്പിൽ ഇന്ന് പുലർച്ചെ രണ്ടരയ്ക്കാണ് അപകടം ഉണ്ടായത്. കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. തലശേരി കതിരൂർ സ്വദേശിയായ മൈമുന (42) ആണ് മരണപ്പെട്ടത്. കാറിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. 

അതേസമയം, തൃശൂരില്‍ കെഎസ്ആര്‍ടിസി ലോ ഫ്ലോര്‍ ബസ് നിയന്ത്രണം വിട്ട് അപകടമുണ്ടായി. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകര്‍ത്തു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല.

സാധാരണയേക്കാൾ നീളം, പല്ലുകൾ കാലുകളിൽ ആഴ്ന്നിറങ്ങി; ചത്തിട്ടും പിടിവിട്ടില്ല, ഗൃഹനാഥന് കരമ്പൂച്ചയുടെ കടിയേറ്റു

12,500 മുതൽ 25000 രൂപ വരെ! ബിജെപിയുടെ വമ്പൻ കുതിപ്പിൽ കെട്ടിവച്ച കാശ് പോലും നഷ്ടം, കോൺഗ്രസിനും തിരിച്ചടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്