പുലർച്ചെ രണ്ട് മണിക്ക് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ അപകടം

Published : Mar 11, 2025, 09:32 AM IST
പുലർച്ചെ രണ്ട് മണിക്ക് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ അപകടം

Synopsis

നാട്ടുകാരും മറ്റ് വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

പാലക്കാട്: കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആര്യമ്പാവ് അരിയൂർ പാലത്തിന് സമീപമായിരുന്നു അപകടം.  കോഴിക്കോട് സ്വദേശികളായ മഹേഷ്, ജയരാജ് എന്നിവർക്കാണ് പരിക്കുപറ്റിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് നിന്നും കോഴിക്കോട്ടേക്കാണ് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ അതുവഴി വന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് വട്ടമ്പലം സ്വകാര്യ ആശുപത്രിയിലെ എത്തിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്
അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്