ഉംറ കഴിഞ്ഞ് മടങ്ങിയ ബന്ധുവിനെ കൂട്ടിക്കൊണ്ടുവന്ന കാര്‍ അപകടത്തില്‍പ്പെട്ടു; എട്ട് പേര്‍ക്ക് പരിക്ക്

Published : Oct 05, 2025, 02:13 PM IST
car accident

Synopsis

ഉംറ കഴിഞ്ഞ് മടങ്ങിയ ആളെ വിമാനത്താവളത്തില്‍ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട്: ഉംറ കഴിഞ്ഞ് മടങ്ങിയ ആളെ വിമാനത്താവളത്തില്‍ സ്വീകരിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് എട്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് രാമനാട്ടുകരയിലാണ് നിര്‍ത്തിയിട്ട് ടൂറിസ്റ്റ് ബസ്സിന് പിറകില്‍ കാറിടിച്ച് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

കാക്കൂര്‍ കാവടിക്കല്‍ സ്വദേശികളായ സൈനബ(55), ജമീല(50), നജ ഫാത്തിമ(21), ലാമിയ(18), നൈദ(4), അമീര്‍(5), റവാഹ്(8), സിനാന്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഉംറ കഴിഞ്ഞെത്തിയ ബന്ധുവിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ എത്തിയതായിരുന്നു എല്ലാവരും. റോഡരികില്‍ നിര്‍ത്തിയിട്ട് ബസ്സ്, കാര്‍ ഡ്രൈവര്‍ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

PREV
Read more Articles on
click me!

Recommended Stories

വാഹനം വീണുകിടക്കുന്നത് കണ്ടത് വഴിയിലൂടെ പോയ യാത്രക്കാർ, കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിലേക്ക് ബൈക്ക് വീണ് യുവാവിന് ദാരുണാന്ത്യം
'കാർ ബൈക്കിന് സൈഡ് നൽകിയില്ല, വണ്ടിയിൽ തട്ടാൻ ശ്രമിച്ചു'; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ