മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, രണ്ടു കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : Sep 11, 2022, 10:18 PM ISTUpdated : Sep 11, 2022, 10:24 PM IST
മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു, രണ്ടു കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

കാറിൻറെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം വഴിയരികിൽ ഒതുക്കി നിർത്തി നടത്തിയ പരിശോധനയിലാണ് തീപിടിച്ചതാണെന്ന് മനസ്സിലായത്. ഉടൻ തന്നെ വാഹനത്തിൽ നിന്ന് രേഖകളും ബാഗും മറ്റു വസ്തുക്കളും നീക്കം ചെയ്തു. 

മൂവാറ്റുപുഴ : മൂവാറ്റുപുഴ വാഴക്കുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. വാഴക്കുളം സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിലായിരുന്നു സംഭവം. കാറിൻറെ ബോണറ്റിൽ നിന്ന് പുക ഉയരുന്നതു കണ്ട് വാഹനം വഴിയരികിൽ ഒതുക്കി നിർത്തി നടത്തിയ പരിശോധനയിലാണ് തീപിടിച്ചതാണെന്ന് മനസ്സിലായത്. ഉടൻ തന്നെ വാഹനത്തിൽ നിന്ന് രേഖകളും ബാഗും മറ്റു വസ്തുക്കളും നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിയായ വാഹന ഉടമയും രണ്ടു കുട്ടികളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. വയനാടിനു പോകുകയായിരുന്ന ഇവർ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കല്ലൂർക്കാടു നിന്നും അഗ്നി രക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു. 


 

 

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു