
തിരുവനന്തപുരം : തലസ്ഥാനത്ത് കല്ലമ്പലം ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കല്ലമ്പലം വെട്ടിയറ സ്വദേശിനി ജസീനയുടെ ആൾട്ടോ കാറിനാണ് തീപിടിച്ചത്. തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജസീനയും ഒപ്പം സഞ്ചരിച്ചിരുന്ന അസീസ ബീവിയും ഇറങ്ങിയോടിയതോടെ വലിയ ദുരന്തം ഒഴിവായി. വർക്കലയിൽ നിന്നും വന്ന കാർ കല്ലമ്പലം ദേശീയപാതയിലേക്ക് കയറിയുന്നതിനിടെയാണ് തീ പടർന്നു പിടിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ എൻജിൻ ഭാഗം പൂർണമായും കത്തി നശിച്ചു. കല്ലമ്പലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. '
read more ഇനിയും മൃതദേഹങ്ങളുണ്ടോ? ഇലന്തൂരിലെ വീട്ടുവളപ്പിൽ നാളെ ജെസിബി ഉപയോഗിച്ച് പരിശോധന
കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തും കോട്ടയത്തും സമാനമായ രീതിയിൽ കാറുകൾക്ക് തീപിടിച്ചിരുന്നു. ചക്കരപ്പറമ്പിൽ നാല് പേരടങ്ങുന്ന കുടുംബം സഞ്ചരിച്ച ഓൾട്ടോ കാറിനാണ് തീപിടിച്ചത്. നാല് പേരും തീ പടർന്നത്തോടെ ഇറങ്ങിയോടിയതോടെയാണ് വലിയ അപകടമൊഴിവായത്. ഓൾട്ടോ കാറിന്റെ എഞ്ചിനിൽ നിന്നും ചെറിയ രീതിയിൽ ഇന്ധന ചോർച്ചയുണ്ടാകുകയും പിന്നാലെ തീപടരുകയുമായിരുന്നു. വളരെ പെട്ടന്ന് തന്നെ കാർ പൂർണമായും കത്തി സ്ഥിതിയാണ് അന്നുണ്ടായത്.
സമാനമായ രീതിയിൽ കോട്ടയം പാലായിലും ഓടിക്കൊണ്ടിരുന്ന മാരുതി കാറിന് തീപിടിച്ച് പൂര്‍ണമായി കത്തി നശിച്ചിരുന്നു. പാലാ പൊന്‍കുന്നം റോഡില്‍ വാഴേമഠം ഭാഗത്ത് സിവില്‍ സപ്ലൈസ് വെയര്‍ഹൗസിന് സമീപമാണ് കാറിന് തീ പിടിച്ചത്. വലിയകാപ്പില്‍ വി എം തോമസിന്റെ വാഹനമാണ് കത്തിയത്. വീടിന് സമീപത്ത് വച്ച് വാഹനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വിവരം ഫയർ ഫോഴ്സിൽ അറിയിച്ചു. പാലാ ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും വാഹനത്തിന്റെ അകംഭാഗം മുഴുവനും കത്തി നശിച്ചിരുന്നു.