സ്വപ്നയെ അനുനയിപ്പിക്കാൻ ഷാജ് കിരൺ വഴി നടന്ന മധ്യസ്ഥനീക്കത്തിൻറെ ഉത്തരവാദിത്തം എം ആർ അജിത് കുമാറിൽ മാത്രം ഒതുക്കി സർക്കാരിനെ പ്രതിരോധിക്കുകയാണ് ഇടത് നേതാക്കൾ. സരിത്തിന്‍റെ ഫോൺ പിടിച്ചെടുത്തത് ഉദ്യോഗസ്ഥൻറെ പൊട്ട ബുദ്ധിയിൽ തോന്നിയകാര്യമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നത് കൊണ്ടാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി പറഞ്ഞു. അജിത് കുമാറിനെ ബലിയാടാക്കിയെന്നാണ് പ്രതിപക്ഷത്തിൻറെ ആക്ഷേപം.
തിരുവനന്തപുരം: വിജിലൻസ് മേധാവിയെ മാറ്റി മുഖം രക്ഷിക്കാനുള്ള സർക്കാരിൻറെ നടപടിയിലെ ദുരൂഹതയും സംശയങ്ങളും തീരുന്നില്ല. സ്വപ്നയെ അനുനയിപ്പിക്കാൻ ഷാജ് കിരൺ വഴി നടന്ന മധ്യസ്ഥനീക്കത്തിൻറെ ഉത്തരവാദിത്തം എം ആർ അജിത് കുമാറിൽ മാത്രം ഒതുക്കി സർക്കാരിനെ പ്രതിരോധിക്കുകയാണ് ഇടത് നേതാക്കൾ. സരിത്തിന്‍റെ ഫോൺ പിടിച്ചെടുത്തത് ഉദ്യോഗസ്ഥൻറെ പൊട്ട ബുദ്ധിയിൽ തോന്നിയകാര്യമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ആരോപണങ്ങൾ ഉയർന്നത് കൊണ്ടാണ് വിജിലൻസ് മേധാവിയെ മാറ്റിയതെന്ന് കോടിയേരി പറഞ്ഞു. അജിത് കുമാറിനെ ബലിയാടാക്കിയെന്നാണ് പ്രതിപക്ഷത്തിൻറെ ആക്ഷേപം.
സ്വപ്നയുടെ വെളിപ്പെടുത്തലിലും ഷാജ് കിരണിൻറ രംഗപ്രവേശത്തിലും ഒന്നുമില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കൾ തള്ളിപ്പറയുന്നതിനിടെയാണ് നാടകീയമായി വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റിയത്. പുതിയ തസ്തിക പോലും നൽകാതെ മുഖ്യമന്ത്രി ഇടപെട്ടായിരുന്നു മാറ്റം. അജിത് കുമാറും ഷാജ് കിരണും തമ്മിൽ സംസാരിച്ചതായി സർക്കാരിന് തന്നെ ബോധ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലായിരുന്നു നടപടി. പക്ഷെ സ്ഥലംമാറ്റ ഉത്തരവിൽ കാരണം പറഞ്ഞില്ല. ഷാജുമായി സംസാരിച്ചതും സരിത്തിൻറെ ഫോൺ പിടിച്ചെടുത്തതും അജിത് കുമാറിൻറെ മാത്രം നടപടി എന്ന് വിശദീകരിച്ചാണ് ഇടത് നേതാക്കൾ സർക്കാരിന് പങ്കില്ലെന്ന് പറയാൻ ശ്രമിക്കുന്നത്.
Read Also: വിജിലൻസ് മേധാവി എംആർ അജിത്കുമാറിന്റെ മാറ്റം: മുഖ്യമന്ത്രിയുടെ തീരുമാനമെന്ന് മന്ത്രി ഗോവിന്ദൻ
അജിത്തിനെ തള്ളുമ്പോഴും സ്ഥലം മാറ്റത്തോടെ സംശയങ്ങൾ പലതാണ് ഉയരുന്നത്. സ്വന്തം നിലക്ക് ഷാജ് കിരണുമായി സംസാരിച്ച് സ്വപ്നയെ അനുനയിപ്പിക്കാൻ അജിത്കുമാറിന് എന്ത് വ്യക്തിപരമായ ബാധ്യതയാണ് ഉള്ളത്. അടുത്തിടെ ട്രാൻസ്പോർട്ട് കമ്മീഷണർ സ്ഥാനത്തുനിന്നും സുപ്രധാന തസ്തികയിലേക്കെത്തിയ അജിത് കുമാർ സർക്കാരിൻറെ ഉന്നതകേന്ദ്രങ്ങളിൽ നിന്നുള്ള നിർദ്ദേശമില്ലാതെ ഇത്ര പ്രമാദമായ കേസിൽ ഇടപെടുമോ. അജിത് കുമാറും ഷാജും തമ്മിലെ ബന്ധമെന്താണ്. ചുരുക്കത്തിൽ അജിത്തിൻറെ മാറ്റം വഴി സ്വപ്നയുടെ വെളിപ്പെടുത്തൽ സർക്കാർ തന്നെ സമ്മതിക്കുകയാണ്. അജിത് കുമാറിനൊപ്പം ഷാജിനെ വിളിച്ചെന്ന് സ്വപ്ന പറഞ്ഞ ലോ ആൻറ് ഓർഡർ എഡിജിപി വിജയ് സാഖറെയ സർക്കാർ സംരക്ഷിക്കുകയുമാണ്.
Read Also; സർക്കാരിന് നാണക്കേടുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും; വിജിലൻസ് മേധാവിക്കെതിരായ നടപടിയില്‍ കാനം
