നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, ബോണറ്റ് കത്തിനശിച്ചു

Published : Jul 05, 2024, 02:03 PM IST
നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു, ബോണറ്റ് കത്തിനശിച്ചു

Synopsis

ബോണറ്റിൽ തീ കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു

മലപ്പുറം: നിലമ്പൂർ അകമ്പാടത്ത് ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ 8.40ഓടെയാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം സ്വദേശി രജിഷിന്റെ സെൻ കാറിനാണ് തീ പിടിച്ചത്. 

രജീഷിന്റെ സുഹൃത്ത് ശരത്താണ് കാർ ഓടിച്ചിരുന്നത്. ബോണറ്റിൽ നിന്നും തീ കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നിലമ്പൂർ അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. ബോണറ്റ് പൂർണമായി കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. 

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസ്സിന്റെ ടയറിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, പൂർണമായി തകർന്ന് ഓട്ടോ, 16കാരിയടക്കം 3 പേർക്ക് ദാരുണാന്ത്യം
പാലക്കാട് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്