ബൈക്കിന് പിന്നില്‍ കാറിടിച്ച് യാത്രക്കാരൻ മരിച്ചു; നിര്‍ത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Published : Aug 16, 2023, 12:23 PM IST
ബൈക്കിന് പിന്നില്‍ കാറിടിച്ച് യാത്രക്കാരൻ മരിച്ചു; നിര്‍ത്താതെ പോയ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Synopsis

ബൈക്കിന് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അപകട സ്ഥലത്തു നിന്ന് നിര്‍ത്താതെ പോയ കാര്‍ പിന്നീട് ഉപേക്ഷിച്ച നിലയില്‍ മറ്റൊരിടത്തു നിന്ന് കണ്ടെത്തി.

കോഴിക്കോട്: മുക്കം മണാശേരിയില്‍ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയമ്മ സ്വദേശി ഒറവ കുന്നുമ്മല്‍ ഗണേശൻ (48) ആണ് മരിച്ചത്. ചൊച്ചാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ മണാശ്ശേരി സ്കൂളിന് സമീപത്താണ് അപകടം ഉണ്ടായത്.

മുക്കത്തു നിന്നും മണാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ഗണേശന്റെ ബൈക്കിനു പുറകില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഗണേശനെ നാട്ടുകാര്‍ ചേര്‍ന്ന് മണാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിന് തുടര്‍ന്ന് മുക്കം പോലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

വെള്ളരിശ്ശേരി സ്വദേശി മുഹമ്മദ് വാജിദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് ഇടിച്ചത്. എന്നാല്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ചാത്തമംഗലം പഞ്ചായത്തിലെ ചിറ്റാലിപിലാക്കല്‍ വെള്ളലശ്ശേരി റോഡിലെ കുറ്റികുളത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തിയത്.

Read also: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന് അതിജീവിത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്