കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി ആരോപിച്ചു. പ്രതിയെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. 

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്ന് അതിജീവിതയായ യുവതി. കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവതി ആരോപിച്ചു. പ്രതിയെ രക്ഷിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമം നടക്കുന്നുണ്ട്. ആശുപത്രി അധികൃതർ പ്രതികൾക്കൊപ്പമാണെന്നും യുവതിയുടെ ആക്ഷേപം. മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും കണ്ട് ഉറപ്പ് ലഭിക്കാതെ മടങ്ങില്ലെന്നും യുവതി വ്യക്തമാക്കി. എനിക്ക് എവിടെ നിന്നും നീതി കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജിന്റെ ഭാ​ഗത്ത് നിന്നായാലും നിയമപരമായും ഒരു നീതിയും കിട്ടിയിട്ടില്ല. എല്ലാക്കാര്യങ്ങളും സംസാരികക്കണം. എന്നെ ഭീഷണിപ്പെടുത്തിയ അഞ്ച് പ്രതികളുണ്ടായിരുന്നു. അവർക്കെതിരെയും നടപടി എടുത്തിട്ടില്ല. ഞാൻ പറഞ്ഞ കാര്യങ്ങളൊന്നും ഡോക്ടർ രേഖപ്പെടുത്തിയിട്ടില്ല. പരാതി കൊടുത്തിരുന്നു. കേസിലെ പ്രതി ശശീന്ദ്രൻ ദിവസേന ഹോസ്പിറ്റലിൽ വന്നുകൊണ്ടിരിക്കുന്നു എന്നും യുവതി പറഞ്ഞു.

സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് പീഡനത്തിന് ഇരയായ യുവതി

ഗുരുതരമായ സംഭവത്തിൽ സൂപ്രണ്ടിന് പരാതി നൽകിയിട്ടുപോലും നടപടികൾ ഗൗവരത്തിലായിരുന്നില്ലെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ട്. വനിതകളായ അറ്റൻഡർമാരെ നിയോഗിക്കണമെന്നും ഐസിയുവിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ലെന്നും അതിജീവിത നൽകിയ മൊഴിയിലുണ്ടെന്നാണ് വിവരം. അന്വേഷണസംഘം യുവതിയിൽ നിന്ന് വിശദമായ പരാതി എഴുതിവാങ്ങി. 

സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ നിന്നുൾപ്പെടെ വിശദമായ മൊഴിയെടുപ്പ് നടത്തിയിരുന്നു. യുവതിയെ പീഡിപ്പിച്ച കേസിൽ ഗ്രേഡ് വണ്‍ അറ്റന്‍ഡർ ശശീന്ദ്രനെ അറസ്റ്റ് ചെയ്യുകയും സര്‍വീസില്‍ നിന്ന് സസ്പെൻഡ‍് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശശീന്ദ്രന്‍റെ സഹപ്രവര്‍ത്തകരായ അഞ്ച് ജീവനക്കാർ പീഡനത്തിനിരായ യുവതിയെ സ്വാധീനിച്ച് പരാതി പിന്‍വലിപ്പിക്കാനും മൊഴി മാറ്റാനും ശ്രമിച്ചത്. തുടര്‍ന്ന് ഈ ജീവനക്കാർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഈ സംഭവത്തിൽ അതിജീവിതക്കൊപ്പം നിന്നതിന്റെ പേരിൽ സീനിയർ നഴ്സിങ് ഓഫീസറെ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രിൻസിപ്പൽ നിയോഗിച്ച സമിതി അന്വേഷണം നടത്തി ഡിഎംഇയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഈ റിപ്പോർട്ടിൽ തുടർനടപടിയുണ്ടായിട്ടില്ല.

പീഡനവിവരം അറിയിച്ചിട്ടും അധികൃതർ ഗൗരവമായെടുത്തില്ല; ഐസിയു പീഡനക്കേസില്‍ മൊഴി നല്‍കി അതിജീവിത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്