
മലപ്പുറം: ഹാജിയാർപള്ളി കോൽമണ്ണയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. മമ്പാട് സ്വദേശി മജീദ് (42) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മമ്പാട് സ്വദേശി റഹൂഫ് ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.
മലപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരിന്ന സ്വിഫ്റ്റ് കാറും പരപ്പനങ്ങാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തെറ്റായ വശത്തിലൂടെ വന്ന കാർ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. യാത്രക്കാരെ സ്റ്റോപ്പിൽ ഇറക്കി ഉടനെ മുന്നോട്ട് എടുത്ത ബസ് കാറിന്റെ വരവ് കണ്ട് നിർത്തി നൽകിയെങ്കിലും നിയന്ത്രണം വിട്ട് ബസിന്റെ മുൻ ഭാഗത്തു ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മജീദ് മരണപ്പെടുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ റഹൂഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മജീദിന്റെ മൃതദേഹം മലപ്പുറം താലൂക്ക് ആശുപ്പത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam