മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച പ്രതി ഇർഫാൻ ഒളിവിൽ, മൊബൈൽ ഫോൺ സ്വിച്ച് ഓഫ്, സാമ്പത്തിക തർക്കം വധശ്രമത്തിൽ കലാശിച്ചു

Published : Feb 02, 2026, 01:15 AM IST
Police inspection at the site where a car hit two brothers in Mavoor Kozhikode following a financial dispute

Synopsis

കോഴിക്കോട് മാവൂർ കൂളിമാടിൽ സാമ്പത്തിക തർക്കത്തെ തുടർന്ന് സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ഇർഫാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മാവൂർ: കോഴിക്കോട് മാവൂർ കൂളിമാടിൽ സാമ്പത്തിക തർക്കത്തെത്തുടർന്ന് സഹോദരങ്ങളെ കാറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. മുന്നൂർ സ്വദേശിയായ ഇർഫാൻ ആണ് സംഭവത്തിന് ശേഷം ഒളിവിൽ പോയത്. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇർഫാന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ചാണ് മാവൂർ പൊലീസ് നിലവിൽ അന്വേഷണം നടത്തുന്നത്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെ കൂളിമാട് മുന്നൂരിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അയൽവാസിയായ തൻസിഫുമായി ഇർഫാന് നേരത്തെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ തൻസിഫിന്റെ വീട്ടിലെത്തിയ ഇർഫാൻ ഇയാളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് പരിക്കേറ്റ തൻസിഫിനെ ഇർഫാൻ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. തന്റെ സഹോദരനെ മർദ്ദിച്ചതറിഞ്ഞ തസ്നീമും തൻസീലും വടികളുമായി ഇർഫാനെ തേടി ബൈക്കിൽ ഇറങ്ങി. റോഡിൽ വെച്ച് ഇർഫാന്റെ കാർ തടയാൻ ശ്രമിക്കുന്നതിനിടെ, ഇർഫാൻ കാർ ബൈക്കിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു.

കാറിടിയുടെ ആഘാതത്തിൽ തെറിച്ചു വീണ സഹോദരങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റു. തൻസീലിന് തലയോട്ടിക്ക് പരിക്കും നട്ടെല്ലിന് ഒടിവും സംഭവിച്ചു. ഇടുപ്പെല്ല് മുറിയുകയും ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഇരുവരും നിലവിൽ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് കാർ ഉപേക്ഷിച്ചാണ് ഇർഫാൻ കടന്നുകളഞ്ഞത്. മാവൂർ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവർക്കുമിടയിലുണ്ടായ സാമ്പത്തിക ഇടപാടിന്റെ കൃത്യമായ കാരണവും പോലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മാളിക്കടവിലെ വൈശാഖന്റെ ലൈംഗിക വൈകൃതങ്ങൾ പുറത്ത്, സിസിടിവി ദൃശ്യങ്ങൾ പൊലീസിന്, മൂന്ന് തവണ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ചു
പൊലീസ് അസോസിയേഷൻ പരിപാടിയിൽ വിവാദ സെക്രട്ടറിയുടെ 'സ്വാഗതം' വെട്ടി, ജില്ലാ പൊലീസ് മേധാവിയുടെ ഉദ്ഘാടനത്തിന് പുതിയ നോട്ടീസ് ഇറക്കി