ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പൂ‍ർണമായും കത്തിനശിച്ചു, കാറിലുണ്ടായിരുന്ന യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Aug 09, 2025, 10:21 PM IST
car fire

Synopsis

എം സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. സാൻട്രോ കാറിനാണ് തീപിടിച്ചത്.

കോട്ടയം: ചങ്ങനാശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എം സി റോഡിൽ ചങ്ങനാശ്ശേരി തുരുത്തിയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. തുരുത്തി മിഷൻ പള്ളിക്ക് സമീപം വെെകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. സാൻട്രോ കാറിനാണ് തീപിടിച്ചത്. അപകടത്തിൽ ആളപായമില്ല. തീ പിടിച്ച ഉടൻ തന്നെ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ അണച്ചത്.

PREV
Read more Articles on
click me!

Recommended Stories

പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്
ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു