കോഴിക്കോട് ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിച്ച് നിയന്ത്രണംവിട്ട കാര്‍; 3 പേര്‍ക്ക് പരിക്ക്

Published : Aug 22, 2025, 10:18 PM ISTUpdated : Aug 22, 2025, 10:19 PM IST
Car Accident

Synopsis

ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്നവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

കോഴിക്കോട്: ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുണ്ടോത്ത് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന ഉള്ള്യേരി സ്വദേശികളായ ജസീന, ആദിത്യ ഷിയാന്‍ ഓട്ടോ ഡ്രൈവര്‍ കൊയിലാണ്ടി സ്വദേശി സതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ തുടര്‍ന്ന് എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ ഇടിച്ചശേഷം റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയും ചെയ്തു. ഉച്ചയോടെയാണ് അപകടമുണ്ടായത്. ജസീനയും ആദിത്യയും കൊയിലാണ്ടിയിലെ ആശുപത്രിയില്‍ പോയി ഓട്ടോയില്‍ മടങ്ങി വരികയായിരുന്നു. പരിക്കേറ്റവര്‍ മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കാര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്