പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാർ അപകടത്തില്‍പ്പെട്ടു, പിടിച്ചത് നാല് കിലോ കഞ്ചാവ്, രണ്ട് യുവാക്കള്‍ പിടിയിൽ

Published : Jul 20, 2026, 03:37 PM IST
accident

Synopsis

മലപ്പുറം തിരൂരിൽ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ പിടിയിലായി

മലപ്പുറം: പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും നാല് കിലോ കഞ്ചാവുമായി തിരൂരില്‍ രണ്ട് യുവാക്കള്‍ പിടിയിൽ. പുറത്തുര്‍ ആശുപത്രി പടി മുഹമ്മദ് ഷാനില്‍ (29), കൈ നിക്കര സ്വദേശി അമര്‍ജല്‍ കൃഷ്ണ (27) എന്നിവരാണ് തിരൂര്‍ പൊലീ സിന്റെ പിടിയിലായത്. ബീരാഞ്ചിറ- പെരുന്തല്ലൂര്‍ റൂട്ടില്‍ പുലര്‍ച്ചെ 2.30 ന് പട്രോളിങ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരില്‍വെച്ചാണ് പിടികൂടിയത്. കാറിലിരിക്കുയായിരുന്ന പ്രതികള്‍ പൊലീസ് വാഹനത്തെ കണ്ടതോടെ കാര്‍ അതിവേഗത്തില്‍ പുറകോട്ട് എടുക്കുന്നതിനിടെ ഫുട്പാത്തില്‍ ഇടിച്ച് കുടുങ്ങി. 

അതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് 4.200 കിലോഗ്രാം കഞ്ചാ വ് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ സ്ഥിരമായി കേരളത്തിന് പുറത്തുനി ന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. തിരൂര്‍ സി.ഐ അനില്‍കുമാര്‍ ടി. മേപ്പള്ളി, എസ്.ഐ എന്‍.ആര്‍. സുജി ത്, എസ്.ഐ ജിഷ്ണു, സി.പി.ഒമാരായ അനന്തു, ആദര്‍ശ്, ആശിഷ് സ്റ്റീഫന്‍ എന്നിവരങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെ 16കാരനെ പീഡിപ്പിക്കാൻ ശ്രമം, രാമന്തളിയിൽ നാടക നടൻ പിടിയിൽ
വിവാഹാലോചന നിരസിച്ചതിൽ വൈരാഗ്യം; അച്ഛനെയും മകനെയും കൊല്ലാൻ ശ്രമിച്ച പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായി വിവരം