പ്രതി വിവിധ കമ്പനികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ആലുവ: എംഡിഎംഎ വിൽപ്പന നടത്തി വന്ന യുവാവ് പിടിയിലായി. ആലങ്ങാട് തിരുവാലൂർ കോഞ്ഞാടി വീട്ടില്‍ വിശാഖ്(31)നെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ല ഡാൻസാഫ് ടീമും, ആലുവ വെസ്റ്റ് പൊലീസും ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയതില്‍ 94,000 രൂപയും, 0.6 ഗ്രാം എംഡിഎംഎയും പിടികൂടി. പ്രതി വിവിധ കമ്പനികളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ ആലുവ വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹരികൃഷ്ണൻ, എസ്ഐ രാജേഷ് കുമാര്‍, എഎസ്ഐമാരായ സിജോ, പ്രസാദ്, പ്രീത, സീനിയർ സിപിഒ ഷാരോ സിപിഒമാരായ സുജിത്ത് ടിഎം, അബ്ദുള്‍ ഖാദര്‍, ജിതേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.