വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു , 7പേർക്ക് പരിക്ക്

Published : Sep 23, 2022, 06:57 AM IST
വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു , 7പേർക്ക് പരിക്ക്

Synopsis

കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്,  അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്.  

കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്,  അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

PREV
Read more Articles on
click me!

Recommended Stories

തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ