
മാന്നാർ: ആലപ്പുഴയിലെ മാന്നാറില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നടുങ്ങി പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം ആടുകളെ കടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വളർത്തു പക്ഷികളെയും കൊന്നു. പരുമല കൊമ്പു പറമ്പിൽ ജോജിയുടെ വീട്ടിലാണ് കൂടുതകർത്ത് കിളികളെയാണ് പിടികൂടിയത്. വീടിനോട് ചേർന്ന് ഉയരത്തിൽ സ്ഥാപിപിച്ചിരുന്ന കിളി കൂടിന്‍റെ കമ്പി വലകൾ വലിച്ചിളക്കിയാണ് അതിനുള്ളിൽ നിന്നും 15-ഓളം കിളികളെ പിടിച്ച് കൊണ്ടുപോയത്.
കിളികളുടെ തൂവലുകളും ശരീര അവശിഷ്ടങ്ങളും മറ്റും പരിസര പ്രദേശങ്ങളിൽ കിടപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ വീട്ടിൽ നിന്നാണ് രണ്ട് അടുകളെ അജ്ഞാത ജീവി കടിച്ച് കൊന്നത്. അതുകൊണ്ട് ബാക്കി രണ്ട് ആടുകളെ വീടിനുള്ളിലാണ് രാത്രിയിൽ ഇട്ടത്. തൊട്ടടുത്ത ദിവസമാണ് കൂട് തകർത്ത് പക്ഷികളെ പിടിച്ചത്. നായ്ക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ ആദ്യം കരുതിയത്. എന്നാല്‍ വിടിന് ചുറ്റും ഉയരത്തിൽ മതിൽ കെട്ടിയിട്ടുള്ളതിനാൽ പട്ടികൾ ഇതിനുള്ളിൽ കയറില്ലെന്ന് വീട്ടുകാർ പറയുന്നു.
മറ്റേതെങ്കിലും ജീവിയാകാം ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം. കഴിഞ്ഞ ദിലസം കൊന്ന രണ്ട് ആടുകളുടെയും ജഡം മതിൽ കെട്ടിനുള്ളിൽ തന്നെ കടിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാത്രിയിൽ ബഹളം കേട്ട് വീട്ടുകാരും അയൽക്കാരും ഉണർന്ന് എത്തിയപ്പോഴേക്കും ആടുകളെ ഭക്ഷിച്ച് അജ്ഞാത ജീവി സ്ഥലം വിട്ടിരുന്നു. ഉയരത്തിലുള്ള കൂട് തകര്‍ത്ത ജീവി ഏതാണെന്ന് മനസിലാകാതെ പേടിച്ചിരിക്കുകയാണ് വീട്ടുകാരും പരിസരവാസികളും.
Read More : നായയെ കാറിൽ കെട്ടിവലിച്ചത് കുരച്ച് ബഹളം വച്ചതുകൊണ്ട്; കൊടും ക്രൂരതയ്ക്ക് ഡോക്ടറുടെ വിശദീകരണം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam