ബൈക്കുകളിലിടിച്ച് നിർത്താതെ കുതിച്ചുപാഞ്ഞു, വിടാതെ പിടികൂടി, അടിച്ചു ഫിറ്റായി നാട്ടുകാർക്ക് നേരെ തെറിയഭിഷേകം!

Published : Mar 11, 2024, 04:33 PM ISTUpdated : Mar 11, 2024, 04:37 PM IST
ബൈക്കുകളിലിടിച്ച് നിർത്താതെ കുതിച്ചുപാഞ്ഞു, വിടാതെ പിടികൂടി, അടിച്ചു ഫിറ്റായി നാട്ടുകാർക്ക് നേരെ തെറിയഭിഷേകം!

Synopsis

പെരുമ്പിലാവ് ഭാഗത്തുനിന്ന് കൊരട്ടിക്കര ഭാഗത്തേക്ക് അമിതവേഗതയിൽ അശ്രദ്ധമായി പോയ കാർ രണ്ട് ബൈക്കുകളിൽ തട്ടിയിരുന്നു. തുടർന്ന് നാട്ടുകാർ വാഹനത്തെ പിന്തുടർന്ന് തടഞ്ഞു

മലപ്പുറം: പെരുമ്പിലാവിൽ മദ്യലഹരിയിൽ കുതിച്ചുപാഞ്ഞ കാറിനെ പിന്തുടർന്ന് പിടികൂടി നാട്ടുകാർ. കാറിലുണ്ടായിരുന്നവർ പ്രകോപനം സൃഷ്ടിച്ചത്  സംഘർഷത്തിനിടയാക്കി. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരെ കുന്നംകുളം പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി പോക്കാട്ട് വീട്ടിൽ നൂഹ് (42), ചങ്കുവെട്ടി വടക്കൻ വീട്ടിൽ ഷെമീർ (38) എന്നിവരെയാണ് കുന്നംകുളം സി.ഐ യു.കെ. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.

Read more... സ്വന്തം വീട്ടിൽ കൺമുന്നിൽ ഭര്‍ത്താവ് അനന്തരവന്റെ കുത്തേറ്റ് മരിച്ചു; പിന്നാലെ ഭാര്യ ഹൃദയംപൊട്ടി മരിച്ചു

പെരുമ്പിലാവ് ഭാഗത്തുനിന്ന് കൊരട്ടിക്കര ഭാഗത്തേക്ക് അമിതവേഗതയിൽ അശ്രദ്ധമായി പോയ കാർ രണ്ട് ബൈക്കുകളിൽ തട്ടിയിരുന്നു. തുടർന്ന് നാട്ടുകാർ വാഹനത്തെ പിന്തുടർന്ന് തടഞ്ഞു. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേരും മദ്യലഹരിയിലാണെന്ന് മനസ്സിലാക്കിയ നാട്ടുകാർ ഇവരെ തടഞ്ഞ് വെച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാൾ പുറത്തിറങ്ങി നാട്ടുകാരുമായി തട്ടിക്കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തത് സംഘർഷത്തിനിടയാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാര്‍ത്തകള്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വന്യമൃ​ഗങ്ങളേക്കാൾ ശല്യം സിപിഎം, എന്തിനാണ് അസ്വസ്ഥത;' ചൂരൽമലയിൽ കോൺ​ഗ്രസ് വാങ്ങിയ ഭൂമി സന്ദർശിച്ച് ഷാഫി പറമ്പിൽ
'പുതിയ സാരി വാങ്ങിയിട്ട് 10 വർഷം കഴിഞ്ഞു, ഇപ്പോള്‍ ഉപയോഗിക്കുന്നതിൽ 25 വർഷം പഴക്കമുള്ളത്'; കാരണം വ്യക്തമാക്കി വാസുകി ഐഎഎസ്