മകളെ ആദിത്യയ്ക്ക് വിവാഹം ചെയ്ത് നൽകാൻ, പ്രൊഫസർ സമ്മതിച്ചിരുന്നുവെങ്കിലും, മാസങ്ങൾക്ക് മുമ്പ് അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകി

അനന്തപൂർ: ഭര്‍ത്താവിനെ കൺമുന്നിൽ അനന്തരവൻ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിൽ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു. ആന്ധ്രാ പ്രദേശിലെ ശ്രീകൃഷ്ണദേഷ്ണവരായ സര്‍വകലാശാലയിലെ ഗസ്റ്റ് ഫാക്കൽറ്റി ആയിരുന്ന മൂര്‍ത്തി റാവു ഗോഖലേയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഭാര്യയും മരിച്ചത്. 59-കാരനായ മൂര്‍ത്തിയെ സ്വന്തം അപ്പാര്‍ട്ട്മെന്റിൽ വച്ചാണ് മരുമകനായ ആദിത്യ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ കുഴഞ്ഞുവീണ ഭാര്യയും മരണത്തിന് കീഴടങ്ങുകായിരുന്നു. കുടുംബ പ്രശ്ങ്ങളിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൺമുന്നിൽ ഭര്‍ത്താവ് പിടഞ്ഞുവീണ് മരിച്ചതിന്റെ ഞെട്ടലിലാണ് ഭാര്യ കുഴഞ്ഞുവീണത്. പിന്നീട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. 56-കാരിയായ ശോഭയാണ് ഭര്‍ത്താവിന്റെ മരണത്തിന് ഏതാനും മണിക്കൂറുകൾക്കം മരണത്തിന് കീഴടങ്ങിയത്. നേരത്തെ അനന്തലക്ഷ്മി പ്രൈവറ്റ് എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പലായി ജോലി ചെയ്തിരുന്ന മൂർത്തി റാവു, ജോലി വാഗ്ദാനം ചെയ്ത് ആദിത്യയിൽ നിന്ന് പണം വാങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

അതുപോലെ മകളെ ആദിത്യയ്ക്ക് വിവാഹം ചെയ്ത് നൽകാൻ, പ്രൊഫസർ സമ്മതിച്ചിരുന്നുവെങ്കിലും, മാസങ്ങൾക്ക് മുമ്പ് അവളെ മറ്റൊരാൾക്ക് വിവാഹം ചെയ്ത് നൽകി. രണ്ട് സംഭവങ്ങളിലും അമ്മാവനോട് വിരോധത്തിലായിരുന്നു ആദിത്യ. അങ്ങനെ പക വളര്‍ന്നാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തിൽ പൊലീസ് പ്രതി ആദിത്യയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

200 പൊലീസുകാരുടെ കാവലില്‍ വിവാഹിതയാകുന്ന 'റിവോൾവർ റാണി' എന്ന കൊടുംകുറ്റവാളി ആരാണ്?