
കോഴിക്കോട്: കോഴിക്കോട് ടോൾ ജീവനക്കാരന് നേരെ കാർ ഓടിച്ചുകയറ്റി. പന്തീരാങ്കാവ് ടോള്‍ പ്ലാസയിലാണ് സംഭവം. ബോണറ്റിൽ ജീവനക്കാരനുമായി കാർ അമ്പതു മീറ്ററോളം മുന്നോട്ടുപോയി. ടോൾ നൽകാതെ കാർ മുന്നോട്ടെടുത്തത് ജീവനക്കാരൻ തടയുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കാർ യാത്രക്കാരെ പിടികൂടാൻ ആയിട്ടില്ല.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. എറണാകുളത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. തൊട്ടുമുന്നിലുണ്ടായിരുന്ന കാറിനായി ടോൾ ബാർ പൊന്തിയപ്പോൾ യാത്രക്കാർ വാഹനം മുന്നോട്ടെടുത്തു. ജീവനക്കാരൻ തടയാൻ ശ്രമിച്ചതോടെ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ബോണറ്റിൽ പിടിച്ചുനിന്നതുകൊണ്ടാണ് ജീവനക്കാരൻ രക്ഷപ്പെട്ടത്. അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാട്ടിയാണ് ടോൾ ജീവനക്കാർ പൊലീസിൽ പരാതി നൽകിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam