കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടർന്നു, കത്തി നശിച്ചത് വര്‍ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കാര്‍

Published : Jun 25, 2025, 07:14 PM IST
Fire

Synopsis

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആള്‍ട്ടോ കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടരുകയായിരുന്നു.

കോഴിക്കോട്: വര്‍ക്‌ഷോപ്പില്‍ നന്നാക്കാനായി നല്‍കിയ കാര്‍ കത്തിനശിച്ചു. കൊയിലാണ്ടി പെരുവട്ടൂരിലാണ് സംഭവം. ഫാസ്റ്റ് ട്രാക്ക് എന്ന പേരിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ ആള്‍ട്ടോ കാറിന്‍റെ എന്‍ജിന്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ തീ പടരുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പിഎം അനില്‍ കുമാര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്, നിധി പ്രസാദ്, രജീഷ്, ഹോംഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കം, തീപ്പൊരി തെറിച്ചത് പന്തലിലേക്ക്; പത്തടി ഉയരത്തിൽ തീ പടർന്നു, ഒഴിവായത് വൻ ദുരന്തം
ഓരോ മുറിയിലും നായ്ക്കൾ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഛർദ്ദിച്ചു; വീട്ടിൽ തെരുവുനായ്ക്കളെ വളർത്തിയ ദമ്പതികൾക്കെതിരെ കേസ്