തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, ഒഴിവായത് വൻ അപകടം

Published : Feb 09, 2025, 10:29 AM IST
തലനാരിഴയ്ക്ക് രക്ഷപ്പെട്ടു! മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു, ഒഴിവായത് വൻ അപകടം

Synopsis

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

മലപ്പുറം: എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്.

ഇതിനിടെ, ബെംഗളൂരുവിൽ നിന്ന്  കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

കെഎസ്ആര്‍ടിസിയുടെ റിക്കവറി വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈസണ്‍ വാലിക്ക് സമീപം വാഹനാപകടം; വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞ് 13 പേര്‍ക്ക് പരിക്ക്
കൊല്ലത്ത് വൻ മോഷണം: വീട്ടിൽ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു, സിസിടിവിയുടെ ഹാർഡ് ഡിസ്ക്കും മോഷ്ടിച്ചു