ആലപ്പുഴ പെണ്ണുക്കരയിൽ വാഹനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ ( 28) ആണ് മരിച്ചത്. കെഎസ്ആര്‍ടിസിയുടെ റിക്കവറി വാനും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു ദാരുണാപകടം.

ആലപ്പുഴ: ആലപ്പുഴ പെണ്ണുക്കരയിൽ വാഹനാപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചു. മാവേലിക്കര വെട്ടിയാർ സ്വദേശി സന്ദീപ് സുധാകരൻ ( 28) ആണ് മരിച്ചത്. കെഎസ്ആര്‍ടിസിയുടെ റിക്കവറി വാനും യുവാവ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു ദാരുണാപകടം. ഇലക്ട്രീഷനായ യുവാവ് ചെങ്ങന്നൂരിൽ ജോലിക്കായി പോകുന്നതിനിടെയാണ് സംഭവം. പെട്രോള്‍ പമ്പിൽ നിന്നും സ്കൂട്ടറിൽ പെട്രോള്‍ അടിച്ചശേഷം പുറത്തേക്ക് ഇറങ്ങി ചെങ്ങന്നൂര്‍ ഭാഗത്തേക്ക് തിരിയുന്നതിനിടെ അതേദിശയിൽ പിന്നിൽ നിന്നും വന്ന റിക്കവറി വാൻ ഇടിക്കുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സ്കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

എറണാകുളം കാലടിയിൽ ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കാഞ്ഞൂർ വെട്ടിയാടൻ വീട്ടിൽ ആഷിക് (27) അണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം. തലക്കേറ്റ പരിക്കാണ് മരണ കാരണം. യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

എംടിയുടെ വീട്ടിലെത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച, 'കലാ മഹത്വമാണ് എംടി'

YouTube video player