കാർബൺ ഡൈ ഓക്സൈഡ് കിട്ടാനില്ല; ചെറുകിട സോഡ വ്യവസായം പ്രതിസന്ധിയിലേക്ക്

Published : Sep 30, 2018, 11:53 AM ISTUpdated : Sep 30, 2018, 10:31 PM IST
കാർബൺ ഡൈ ഓക്സൈഡ് കിട്ടാനില്ല; ചെറുകിട സോഡ വ്യവസായം പ്രതിസന്ധിയിലേക്ക്

Synopsis

ഫാക്ടിൽ നിന്നുമാണ് ചെറികിട സോഡ നിർമ്മാതാക്കൾക്ക് കാർബൺ ഡൈ ഓക്സൈഡ് കിട്ടിയിരുന്നത്.  ഫാക്ട് കാർബൺ ഡൈ ഓക്സൈസിൻറെ ഉല്പാദനം രണ്ടു മാസം മുമ്പ്  നിർത്തി. ഗോവയിൽ നിന്നുമാണ് ഇപ്പോൾ സിലിണ്ടറുകൾ എത്തുന്നത്. ഇതോടെ ഒരു സിലിണ്ടർ കാർബൺ ഡൈ ഓക്സൈഡിൻറെ വില 2200 രൂപയായി ഉയർന്നു

ഇടുക്കി: കാർബൺ ഡൈ ഓക്സൈഡ് കിട്ടാനില്ലത്തതിനാൽ ഇടുക്കിയിലെ ചെറുകിട സോഡ  വ്യവസായം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗോവയിൽ നിന്നും എത്തിക്കുന്ന കാർബൺ ഡൈ ഓക്സൈഡിന് ഉയർന്ന വില നൽകേണ്ടി വരുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.

ഫാക്ടിൽ നിന്നുമാണ് ചെറികിട സോഡ നിർമ്മാതാക്കൾക്ക് കാർബൺ ഡൈ ഓക്സൈഡ് കിട്ടിയിരുന്നത്.  ഫാക്ട് കാർബൺ ഡൈ ഓക്സൈസിൻറെ ഉല്പാദനം രണ്ടു മാസം മുമ്പ്  നിർത്തി. ഗോവയിൽ നിന്നുമാണ് ഇപ്പോൾ സിലിണ്ടറുകൾ എത്തുന്നത്. ഇതോടെ ഒരു സിലിണ്ടർ കാർബൺ ഡൈ ഓക്സൈഡിൻറെ വില 2200 രൂപയായി ഉയർന്നു. 

ഫാക്ട് ഉല്പാദനം നിർത്തുന്നതിന് മുമ്പ് 1200 രൂപയായിരുന്നു വില.  ഗോവയിൽ നിന്നും പല തട്ടിലുള്ള ഇടനിലക്കാർ വഴി എത്തുന്നതിനാൽ കമ്മീഷനും വാഹന ചാർജും കൂടിയതാണ് വില വർദ്ധിക്കാൻ കാരണം.  കാർബൺ ഡൈ ഓക്സൈഡിൻറെ വില ഇനിയും കൂടിയാൽ ചെറുകിട സോഡാ നിർമ്മാണ സ്ഥാപനങ്ങൾ അടച്ചു പൂട്ടേണ്ടി വരും. വൻകിട കമ്പനികളുടെ സോഡ മാർക്കറ്റിലുളളതിനാൽ ചെറുകിടക്കാരുടെ സോഡക്ക് വില കൂട്ടാനും കഴിയില്ല.

ഇടുക്കിയിൽ മാത്രം നൂറിലധികം ചെറുകിട സോഡാ ഫാക്ടറികളുണ്ട്. അടച്ചു പൂട്ടേണ്ടി വന്നാൽ ഈ രംഗത്തുള്ള നൂറുകണക്കിനു പേർ പട്ടിണിയിലാകും.  സർക്കാർ ഇടപെട്ട് വില കുറക്കാൻ ഫാക്ടിലെ ഉൽപ്പാദനം പനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം