
കോഴിക്കോട്: സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ജുവനൈല്‍ ഹോമിലെ അന്തേവാസിയായ കുട്ടിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കെയര്‍ടേക്കര്‍ അറസ്റ്റില്‍. കോഴിക്കോട് ചെലവൂര്‍ സ്വദേശിയായ പാറങ്ങോട്ട് വീട്ടില്‍ അയൂബി(56)നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനത്തില്‍ കഴിഞ്ഞിരുന്ന പന്ത്രണ്ടുകാരനെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന് മനസ്സിലാക്കിയ ഇയാള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് അയൂബിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതോടെ ഇയാള്‍ കോടതി മുമ്പാകെ കീഴടങ്ങുകയായിരുന്നു. അയൂബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ജുവനൈല്‍ ഹോമില്‍ കെയര്‍ടേക്കറായ ഇയാള്‍ കുട്ടിയെ സ്ഥാപനത്തില്‍ വച്ച് പലതവണ പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്ഥാപനത്തിലെ മറ്റ് കുട്ടികളെ ഇത്തരത്തിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടോ എന്നുള്ളകാര്യത്തിലുള്‍പ്പെടെ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam