കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാർ പൂർണമായും കത്തി

Published : Feb 07, 2023, 09:19 PM ISTUpdated : Feb 07, 2023, 09:43 PM IST
കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു, ഒരു കാർ പൂർണമായും കത്തി

Synopsis

ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.  

കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു.കോട്ടൂളിയിലാണ് രാത്രിയോടെ അപകടമുണ്ടായത്. ഒരു കാർ പൂർണമായും കത്തി നശിച്ചു. മുന്‍ ഭാഗത്താണ് തീപടർന്നത്. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.  

പ്രവാസിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ്; നേപ്പാളിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം ഇടുക്കി തലയാറിൽ സ്കൂൾ കുട്ടികളുമായി പോയ ബസിന് തീ പിടിച്ച സംഭവമുണ്ടായിരുന്നു. ബൈസൺ വാലി പൊട്ടൻകാട് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുമായി പോയ ബസിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട് വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. ബസ് പൂർണമായും കത്തിനശിച്ചു. 40 ഓളം കുട്ടികളുമായി ചിന്നാർ വന്യജീവി സങ്കേതത്തിലേക്ക് വിനോദയാത്ര പോവുകയായിരുന്നു ബസ്. വാഹനത്തിൻറെ മുൻവശത്ത് നിന്നാണ് പുക ഉയർന്നത്. നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്.

 


 

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി