റിട്ട. എഎസ്ഐയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊന്ന കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

Published : Feb 23, 2025, 12:12 AM IST
റിട്ട. എഎസ്ഐയെ കമ്പിപ്പാരയ്ക്ക് തലയ്ക്കടിച്ച് കൊന്ന കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി

Synopsis

കാഞ്ഞിരംകുളം വില്ലേജിൽ മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ടേഡ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ മനോഹരനായിരുന്നു(57) കൊല്ലപ്പെട്ടത്. 

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് റിട്ടയേഡ് എഎസ്ഐ മനോഹരനെ കൊലപ്പെടുത്തിയ കേസിൽ ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി കാഞ്ഞിരംകുളം മുലയൻതാന്നി സ്വദേശി സുരേഷ് (42),  രണ്ടാം പ്രതി വിജയൻ (69),  മൂന്നാം പ്രതി വിജയൻ മകന്‍റെ സുനിൽ (36) എന്നിവരെയാണ് മനോഹരൻ കൊലക്കേസിലെ  കുറ്റക്കാരാണെന്ന് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എഎം ബഷീർ കണ്ടെത്തിയത്. 

കാഞ്ഞിരംകുളം വില്ലേജിൽ മുലയൻതാന്നി വേങ്ങനിന്ന വടക്കരുക് വീട്ടിൽ റിട്ടേഡ് അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ മനോഹരനായിരുന്നു(57) കൊല്ലപ്പെട്ടത്. 2021  ജനുവരി 27ന്  രാത്രി 8.30  മണിക്കായിരുന്നു കേസിനാസ്പദമായ  കൃത്യം നടന്നത്. അയൽവാസികളായ    ഒന്ന് മുതൽ മൂന്നു വരെ പ്രതികൾ മനോഹരന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മനോഹരനെ ഇരുമ്പ് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരികക്കേൽപ്പിക്കുകയും ഭാര്യ അനിതയെ പ്രതികൾ മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. 

സംഭവത്തിന് രണ്ടു ദിവസം  മുൻപ് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാർ ഓഫീസിൽ നിന്നും  പ്രതികളുടെ വീടിനു സമീപം ചാനൽകര പുറമ്പോക്ക് സ്ഥലം അതിരു നിർണയിച്ചു കൊണ്ടുള്ളയുമായി ബന്ധപ്പെട്ട് സർവ്വേ നടത്തിയിരുന്നു. ഇത് മനോഹരനും ഭാര്യയും പരാതിപെട്ടതിന്‍റെ അടിസ്ഥാനത്തിലാണെന്ന് തെറ്റിദ്ധരിച്ചുള്ള വിരോധത്തിലാണ് ആക്രമണം. 

ഇരുമ്പ്കമ്പി പാര കൊണ്ടുള്ള അടിയേറ്റ് തലയ്ക്കു മാരക പരിക്കേറ്റ മനോഹരനും ഭാര്യ അനിതയും തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ ഇരിക്കവേ പതിനൊന്നാം ദിവസം  മനോഹരൻ മരണപെട്ടു. ജാമ്യത്തിൽ കഴിഞ്ഞു വന്നിരുന്ന ഒന്ന് മുതൽ മൂന്നു വരെ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ എടുത്തു ജയിലെത്തിച്ച് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച വിധിപറയും.

'കോടിക്കണക്കിന് പേര്‍ കുളിച്ചാലും ഗംഗ അശുദ്ധമാകില്ല', സ്വയം ശുദ്ധീകരണ ശക്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ