മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ചു, മുഖ്യമന്ത്രിക്ക് കത്തും; മലപ്പുറം സ്വദേശിക്കെതിരെ കേസ്

Published : Apr 27, 2020, 09:19 PM ISTUpdated : Apr 27, 2020, 10:05 PM IST
മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് മാറുമെന്ന് പ്രചരിപ്പിച്ചു, മുഖ്യമന്ത്രിക്ക് കത്തും; മലപ്പുറം സ്വദേശിക്കെതിരെ കേസ്

Synopsis

മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു

മലപ്പുറം: മണ്ണെണ്ണ കുടിച്ചാൽ കൊവിഡ് 19 മാറുമെന്ന് പ്രചരിപ്പിച്ച ആൾക്കെതിരെ പെരിന്തൽമണ്ണ പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണ നാരങ്ങാകുണ്ടിലെ റൊണാൾഡ് ഡാനിയൽ(64) എന്നയാൾക്കെതിരെയാണ് കേസെടുത്തത്. മണ്ണെണ്ണയുടെ കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ഇയാള്‍ കത്തയച്ചിരുന്നു. ഇതേ തുടർന്ന് മലപ്പുറം എസ്‍പിയുടെ നിദേശപ്രകാരം കേസെടുക്കുകയായിരുന്നു. 

Read more: 'ഈ ചില്ലറ തുട്ടുകൾക്കുള്ളത് കോടികളുടെ മൂല്യം'; ആകെ സമ്പാദ്യമായ 381 രൂപ ദുരിതാശ്വാസ നിധിലേക്ക് നൽകി കുട്ടപ്പൻ

ഇയാൾ ഇതിന് മുമ്പും സമാനമായ നിരവധി കേസുകളിൽ പ്രതിയായിരുന്നു. മണ്ണെണ്ണ കൊവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാൾ ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടിരുന്നു. വലിയ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഇപ്പോഴും ഈ പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. 

Read more:കു‍ട്ടികൾക്ക് കൊവിഡ് പോരാട്ട 'ഹീറോകൾ'ക്ക് ആശംസകൾ നേരാം;' മൈ കൊറോണ വാരിയറു'മായി തപാൽ വകുപ്പ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്