വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം: അടിയന്തര ഇടപെടലുമായി മന്ത്രി കെ.എ. തുളസി; ഡി.ജി.പിക്ക് കത്തയച്ചു, നൃത്താവതരണത്തിന് അവസരം നൽകും

Published : Oct 30, 2026, 07:13 PM IST
K. A. Thulasi

Synopsis

സ്കൂൾ കലോത്സവത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനിയെ വിധികർത്താവ് ജാതിപ്പേര് വിളിച്ചും ശരീരപ്രകൃതിയുടെ പേരിൽ അധിക്ഷേപിച്ചെന്ന പരാതിയിൽ പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി അടിയന്തരമായി ഇടപെട്ടു.

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 17-കാരിയായ വിദ്യാർത്ഥിനിയെ ജാതിപ്പേര് വിളിച്ചും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിധികർത്താവ് അധിക്ഷേപിച്ചെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് കത്ത് നൽകി. കൂടാതെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ വീരണകാവ് സ്വദേശിനിയായ പ്ലസ് ടു വിദ്യാർത്ഥിനിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. സംഭവം ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ മന്ത്രിക്ക് പരാതി നൽകി നിമിഷങ്ങൾക്കുള്ളിലായിരുന്നു മന്ത്രിയുടെ നടപടി. വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിക്കുകയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ അപമാനിക്കുകയും ചെയ്ത സംഭവം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.

സംഭവത്തെത്തുടർന്ന് മാനസികമായി തളർന്ന വിദ്യാർത്ഥിനിക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഡിസംബർ 6-ന് നടക്കുന്ന പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ തനത് ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നൃത്താവതരണത്തിന് അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിയുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഇത്തരം അധിക്ഷേപങ്ങൾക്ക് മുന്നിൽ തളരാതെ മുന്നോട്ടുപോകാൻ ആവശ്യമായ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം മന്ത്രി കെ.എ. തുളസി തന്നെ നേരിട്ട് വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് അറിയിക്കുകയും ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
മഹാരാജാസ് കോളേജിൽ നാടകീയ സംഭവങ്ങൾ; മന്ത്രി റോജി എം ജോണിനെ വളഞ്ഞ് വിദ്യാർഥികൾ മന്ത്രി ഇറങ്ങിപ്പോയി