ജിഷയുടെ ആദ്യഭർത്താവ് വിദേശത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടർന്ന് ഈ മാസം ഇരുപതിന് ജിഷ അജി എന്ന ആളെ വിവാഹം കഴിക്കുകയായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോട് പൈപ്പിൻമൂട് ജിഷയാണ് മരിച്ചത്. രണ്ടാം വിവാഹം കഴിഞ്ഞ് പത്താം ദിവസമാണ് മരണം. രാവിലെ പതിനൊന്നോടെ വീട്ടിലെ ജനലില്‍ തൂങ്ങിയ നിലയിലാണ് ജിഷയെ കണ്ടെത്തിയത്. വീട്ടില്‍ ഭർത്താവും മക്കളും ഉള്ളപ്പോഴായിരുന്നു സംഭവം. അവശനിലയിലായ ജിഷയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ അയിരൂർ പോലീസ് അന്വേഷണം തുടങ്ങി. ജിഷയുടെ ആദ്യഭർത്താവ് വിദേശത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടർന്ന് ഈ മാസം ഇരുപതിന് ജിഷ അജി എന്ന ആളെ വിവാഹം കഴിക്കുകയായിരുന്നു.





