
മലപ്പുറം: മലപ്പുറം എടപ്പാൾ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവർ മരിച്ചു. യാത്രക്കാർക്ക് പരിക്കേറ്റു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസിൽ വിബിൻദാസ് ആണ് മരിച്ചത്. 33 വയസായിരുന്നു.
എടപ്പാൾ പൊന്നാനി റോഡിൽ പുലർച്ചെ ഒരു മണിയോടെയാണ് അപകടം. പൊന്നാനിയിൽ നിന്ന് എടപ്പാളിലേക്ക് യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷക്ക് മുന്നിൽ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താൻ വെട്ടിച്ചതാണ് അപകട കാരണം. ഓട്ടോ റിക്ഷ റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ വിബിൻ ദാസിനെ രക്ഷിക്കാനായില്ല. യാത്രക്കാരുടെ പരിക്കുകൾ ഗുരുതരമല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam